ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Nov 14, 2024 09:15 AM | By PointViews Editr

കൊച്ചി: തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഔഷധ പരസ്യങ്ങൾ നൽകിയതിന്പതഞ്ജലി ഗ്രൂപ്പിനെതിരെ ഇതുവരെ രജിസ്റ്റർ ചെയ്‌തത്‌ 10 കേസുകൾ.ഈ 10 കേസുകളും കേരളത്തിലെ വിവിധ ജില്ലകളിലെ ഡ്രഗ്‌സ് വിഭാഗമാണ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട്-നാല്, പാലക്കാട് -മൂന്ന്, എറണാ കുളം-രണ്ട്, തിരുവനന്തപുരം-ഒന്ന് വീതം കേസു കളാണ് വിവിധ കോടതികളിലെത്തിയത്. കൂടാതെ, ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. കെ. വി. ബാബു പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിദ്വാർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ വേറേയും കേസുകൾ ഉണ്ടെന്നാണ് അറിയുന്നത്.

ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷന ബ്ൾ അഡ്വെർടൈസ്മെൻ്റ്) ആക്‌ട് 1954 സെക്ഷൻ 3(ഡി) പ്രകാരം ചട്ടത്തിലുൾപ്പെടുത്തിയ രോഗങ്ങൾക്ക് മരുന്ന് നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനംചെയ്തും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിനാണ് പതഞ്ജലി ഗ്രൂപ്പിൻ്റെ നിർമാണ യൂനിറ്റായ ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്‌ണൻ എന്നിവരെ പ്രതികളാക്കി കേസെടുത്തത്.

തെളിയിക്കപ്പെട്ടാൽ ആറു മാസം വരെ തടവോ പി ഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. രാംദേവും ബാലകൃഷ്ണയും ഇതു വരെ ഹാജരായിട്ടില്ലെങ്കിലും വിവിധ കോടതികളി ൽ വിചാരണ നേരിടേണ്ടിവരും. എറണാകുളം ജി ല്ലയിൽ ഫയൽചെയ്‌ത രണ്ടു കേസുകളിലൊന്നി ൽ 2025 ജനുവരി 30നും മറ്റൊന്നിൽ 2025 ഫെബ്രുവരി 17നും പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഫയൽചെ യ കേസ് ഈ മാസം 21ന് പരിഗണിക്കും.

2023 ഒക്ടോബർ മുതലാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശത്തിൽ പതഞ്ജലിയു ടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നട പടി തുടങ്ങിയത്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോള ർ കെ. സുജിത് കുമാറിൻ്റെ നിർദേശപ്രകാരം കോഴിക്കോട് അസിസ്റ്റൻ്റ് ഡ്രഗ്‌സ് കൺട്രോളർ ഷാജി എം. വർഗീസ് രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാ സ് കോടതി-നാലിൽ പ്രോസിക്യൂഷൻ നടപടിക ൾക്കായി ആദ്യമായി കേസ് ഫയൽചെയ്തത്.

നിരോധിക്കപ്പെട്ട പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ ചട്ടം ലംഘിച്ചതിന് ദിവ്യ ഫാർമസിക്കെതി രെ സംസ്ഥാന ഡ്രഗ്‌സ് വിഭാഗം ഇതുവരെ 29 പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ (എഫ്. ഐ.ആർ) സമർപ്പിച്ചിട്ടുണ്ട്. ഇവയോരോന്നായി കോടതിയിൽ എത്തുന്നുണ്ട്. ഡോ. കെ.വി. ബാ ബു തന്നെയാണ് സംസ്ഥാന ഡ്രഗ്സ് വിഭാഗത്തി ലും പരാതി നൽകിയത്.

10 cases against Baba Ramdev's Patanjali in Kerala alone. A complaint has also been filed with the Prime Minister.

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

Nov 13, 2024 05:29 PM

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന് കെ.സുധാകരൻ.

ഉപതിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയോട് പിണറായി ചെയ്തതിന് കാലം പ്രതികാരം ചെയ്ത് തുടങ്ങിയെന്ന്...

Read More >>
Top Stories